
കരുമാല്ലൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കരുമാല്ലൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ ബൂത്തുകൾ തോറും ഭവനസന്ദർശനം നടത്തി സ്വരൂപിച്ച ഫണ്ട് മണ്ഡലം പ്രസിഡന്റ് എ.എം. അലി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് കൈമാറി. കളമശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, ജോസഫ് ആന്റണി, മധു പുറക്കാട്, എം.പി. റെഫീദ്, ഷാജഹാൻ, നാസർ എടയാർ തുടങ്ങിയവർ പങ്കെടുത്തു.