ആലുവ: കരുമാലൂർ ഗ്രാമപഞ്ചായത്തും വെളിയത്തുനാട് സഹകരണ ബാങ്കും സംയുക്തമായി നടപ്പാക്കുന്ന 'കൃഷിക്കൊപ്പം കളമശേരി ' പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ വാർഡ് അംഗത്തെ ഉൾപ്പെടെയുള്ളവരെ വേദിയിലേക്ക് ക്ഷണിക്കാതെ അവഗണിച്ചതായി പരാതി. ഇതേതുടർന്ന് വാർഡ് അംഗം ഇ.എം. അബ്ദുൾ സലാം, അംഗങ്ങളായ മോഹൻകുമാർ, ടി.കെ. അയ്യപ്പൻ, നദീറാ ബീരാൻ എന്നിവർ ഇറങ്ങിപ്പോയി. സ്വന്തം വാർഡിൽ നടന്ന ഉദ്ഘാടന വേദിയിൽ അംഗങ്ങളെെയും മറ്റും സഹ അംഗങ്ങളെയും ക്ഷണിച്ച് വരുത്തി അപമാനിച്ചെന്ന് വാർഡ് അംഗം ഇ.എം. അബ്ദുൾ സലാം ആരോപിച്ചു. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെ വേദിയിൽ ഇരുത്തി അഭിനന്ദിച്ചെന്നും ഇറങ്ങിപ്പോയവർ ആരോപിച്ചു.