camp

കോലഞ്ചേരി: വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്​റ്റ് ഇന്ത്യാ റീജിയൺ ഡിസ്ട്രിക്ട് നാലിന്റെ നേതൃത്വത്തിൽ യൂത്ത് ക്യാമ്പ് സംഘടിപ്പിച്ചു. വൈ.എം.സി.എ മുൻ റീജിയണൽ ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ രഞ്ജിത് പോൾ അദ്ധ്യക്ഷനായി.

വിവിധ ക്ലബ്ബുകളിൽ നിന്ന് തിരഞ്ഞെടുത്ത 44 കുട്ടികൾ പങ്കെടുത്തു. ഇവിടെ വിജയികളാകുന്ന കുട്ടികൾക്ക് 2023ൽ തായ്‌ലൻഡിൽ നടക്കുന്ന ഇന്റർനാഷണൽ യൂത്ത് ക്യാമ്പിൽ പങ്കെടുക്കാം. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേ​റ്റർ ബിബിൻ ജോർജ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. ഇന്ത്യാ ഏരിയാ യൂത്ത് റെപ്രസ​ന്റേറ്റീവ് അമൻ അജി, ക്ലബ്ബ് ഭാരവാഹികളായ ബിനോയ് ടി. ബേബി, അഞ്ചു ബിനോയ്, ബിന്ദു രഞ്ജിത്, അനീന വാവച്ചൻ, ലയ ജോർജ്, കെൽവിൻ കെന്നടി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.