മൂവാറ്റുപുഴ: വിശ്വകർമ്മജയന്തി ദിനത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി നെഹ്റു പാർക്ക് സമാപിച്ചു. യോഗം ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി എച്ച്. വിനോദ് പ്രഭാഷണം നടത്തി ബി.എം.എസ് മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് എ. വി. അജീഷ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജോ.സെക്രട്ടറി അനുരാജ് പായിപ്ര സ്വാഗതം പറഞ്ഞു. കേരള വൈദ്യുതി മസ്ദൂർ സംഘ് ജില്ലാ ട്രഷറർ എം.എ.രാജേഷ്., കെ എസ്. ടി. എംപ്ലോയി സംഘ് ജില്ലാ സെക്രട്ടറി ടി.ബി. സുധീർ , മേഖലാ ഭാരവാഹികളായ ദീപു കെ . പി,വിമൽകുമാർ, എൽദോസ് ടി. പി,സിനി സാബു,പ്രജീഷ് കുമാർ എന്നിവർ സംസാരിച്ചു. ബി.എം.എസ് മേഖലാ ട്രഷറർ മനീഷ് കാരിമറ്റം നന്ദി പറഞ്ഞു.