
കാലടി : കർഷക സംഘം അങ്കമാലി ഏരിയാ കമ്മിറ്റി തിരുവോണ ദിവസം " ഓണപ്പുടവയും വിത്തും " എന്ന കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. 125 കർഷകരുടെ വീടുകളിലെത്തി ആദരിച്ചു. കർഷക സമ്പർക്ക പരിപാടിയുടെ ഏരിയാ തല ഉദ്ഘാടനം സംസ്ഥാന എക്സി. അംഗം അഡ്വ. കെ. തുളസി ഉദ്ഘാടനം ചെയ്തു.
ജീമോൻ കുര്യൻ , കർഷകസംഘം അങ്കമാലി ഏരിയാ സെക്രട്ടറി പി. അശോകൻ, സി. എൻ. മോഹനൻ , എം. എൽ. ചുമ്മാർ, കെ. വൈ. വർഗീസ്, ലേഖ മധു, കെ . കെ. ഗോപി , ടി. പി. വേലായുധൻ എന്നിവർ പങ്കെടുത്തു.
അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. യു. ജോമോൻ അയ്യമ്പുഴയിലും കർഷകരെ ആദശിച്ചു.
പ്രകൃതിവിഭവങ്ങൾ കൊണ്ട് പൂക്കള മത്സരം നടത്തി. 28 ടീമുകൾ പങ്കെടുത്തു. കർഷക സംഘം മലയാറ്റൂർ കമ്മിറ്റി ഒന്നും അങ്കമാലി രണ്ടും മഞ്ഞപ്ര മൂന്നും സമ്മാനവും കാഞ്ഞൂർ കമ്മിറ്റി പ്രോത്സാഹന സമ്മാനവും നേടി.