പെരുമ്പാവൂർ: ഡി.വൈ.എഫ്.ഐ അറയ്ക്കപ്പടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ ജനകീയ കവചം രൂപീകരിച്ചു. അസിസ്റ്റന്റ് എക്‌സൈസ്സ് ഇൻസ്‌പെക്ടർ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.ബി. ബിൻഷാദ് അദ്ധ്യക്ഷത വഹിച്ചു. അഖിൽ വി. കർത്ത, പി.എ. അഷ്‌കർ, ഡോ. എ.കെ. സജീഷൻ, അബ്ദുൾ അസിസ് മിസ്ബഹി, ഒ.എം. സലി, ഡോ. ഷിയാസ്, സി.പി. ബഹനാൻ, ലൗലിൻ ഷിബു, വീനീത് വിജയൻ തുടങ്ങിയവർ സംസാരിച്ചു. ജാഗ്രതാ സമിതി ഭാരവാഹികളായി ഡോ. എ.കെ. സജീഷൻ (ചെയർമാൻ ), ടി.ബി. ബിൻഷാദ്, ലൗലിൻ ഷിബു (വൈ. ചെയർമാൻമാർ), അഖിൽ വി. കർത്ത (കൺവീനർ), എം.പി. സുരേഷ്, ഒ.എം. സലി (ജോ. കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.