പെരുമ്പാവൂർ: മുടിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എ.വി.റ്റി കമ്പനിയുടെ ധനസഹായത്തോടെ സജ്ജീകരിച്ച കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹിം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എം. അബ്ദുൾ അസീസ്, സുബൈറുദ്ദീൻ ചെന്താര എന്നിവർ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം സുധീർ മുച്ചേത്ത്, കമ്പനി വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് ഷംല, പ്രിൻസിപ്പൽ ഇൻ ചാർജ് നജിയ, പ്രധാനാദ്ധ്യാപകൻ അബ്ദുൾ റഷീദ്, അബ്ബാസ് കടവിൽ, ഹംസ പറയൻകുടി എന്നിവർ സംസാരിച്ചു.