
ആലുവ: ആലുവ സോഷ്യൽ വെൽഫെയർ പ്രൈവറ്റ് ഐ.ടി.ഐ (എസ്.ഡബ്ളിയു.ടി.എസ്) യുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡും സർട്ടിഫിക്കറ്റ് വിതരണവും ആലുവ ജോയിന്റ് ആർ.ടി.ഒ ബി. ഷെരീഫ് നിർവഹിച്ചു. ഐ.ടി.ഐ മാനേജർ ഫാ. ജോർജ് ചേപ്പില അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജെയ്‌സൺ മേലേത്ത്, പ്രിൻസിപ്പൽ സജി മുണ്ടാടൻ, സജീവ്മാത്യു, മനോജ് കുമാർ, ദിവ്യ എന്നിവർ സംസാരിച്ചു.