
കാലടി: മുളദിനത്തൊടുബന്ധിച്ച് ഇല്ലിത്തോട് ഗവ.യു.പി.സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മുള ഉത്പ്പന്നങ്ങളുടെ പ്രദർശനം ഒരുക്കി. കുട്ടികർക്ക് പ്രദർശനം കൂടുതൽ കൗതുകമായി മാറി. പി.ടി.എ.പ്രസിഡന്റ് പ്രവീൺ വി.പി, ഹെഡ്മിസ്ട്രസ് ലിജി.വി.പോൾ, അംഗങ്ങളായ റസീന അൻസാർ , രേഷ്മ സാജു , അല്ലി ബൈജു. , സിന്ധു ബൈജു എന്നിവർ നേതൃത്വം നൽകി. രാജമ്മ കുട്ടൻ , പുത്തനാം കൂട്ടി എന്നിവരുടെ മുളയുത്പ്പന്നങ്ങളുടെ ശേഖരം വിദ്യാർത്ഥികൾ സന്ദർശിച്ചു.