പെരുമ്പാവൂർ: മാറമ്പിള്ളി എം.ഇ.എസ് കോളേജിൽ പുതുതായി രൂപീകരിച്ച ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനവും ഇന്റർനാഷണൽ ഓസോൺ ദിനചാരണവും നടത്തി. സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.അജിംസ് പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ജയമാധവൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോറസ്റ്റ് എന്റമോളജി സെക്ഷൻ സയന്റിസ്റ്റ് ഡോക്ടർ ജിത്തു യു. കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ഡോ.പി.എം.ജാസ്മിൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ റഷീദ്, ഡോ.ബി.ടി.ഉമേഷ്, കെ.എ.റെജീന, ഡോ. പി.എം. റഫീക, ഭവ്യ മേനോൻ എന്നിവർ സംസാരിച്ചു.