ആലുവ: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ആലുവ താലൂക്ക് ബ്രാഞ്ച് വാർഷിക പൊതുയോഗം തഹസിൽദാർ സുനിൽ മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. താലൂക്ക് ചെയർമാൻ ഡോക്ടർ സി.എം. ഹൈദരലി, സെക്രട്ടറി സാലി ദാനിയേൽ, വൈസ് ചെയർമാൻ അമീൻ മുഹമ്മദ്, ഇ.എ. അബുബക്കർ, റെഡ്‌ക്രോസ് ജില്ലാ വൈസ് ചെയർമാൻ ഇ.എ. ഷബീർ, ഇസ്മായിൽ ഖാൻ എന്നിവർ സംസാരിച്ചു.