അങ്കമാലി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം വോട്ടർ ഐ.ഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി അങ്കമാലി വില്ലേജ് ഓഫീസിൽ ഇന്ന് രാവിലെ 10 മുതൽ പ്രത്യേക ക്യാമ്പ് നടത്തും. പരമാവധി വോട്ടർമാർ പങ്കെടുക്കാൻ ശ്രമിക്കണമെന്ന് നഗരസഭാ ചെയർമാൻ റെജി മാത്യു അറിയിച്ചു.