
കൊച്ചി: ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഫിസിയോത്തൺ എന്ന പേരിൽ നടത്തം സംഘടിപ്പിച്ചു. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് കമന്റേറ്റർ ഷൈജു ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻപിള്ള, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി. വി. ലൂയിസ്, കെ.എഫ്.എ സെക്രട്ടറി അനിൽകുമാർ, ഡോ. ബിപിൻ തെരുവിൽ, ഡോ. മരിയ വർഗീസ്, എം.എ. ജോസഫ് എന്നിവർ പങ്കെടുത്തു.