
കളമശേരി: ജില്ലാ ചെസ് അസോസിയേഷന്റെ സഹകരണത്തോടെ ഫാക്ട് സ്പോർട്സ് അസോസിയേഷൻ, ഫാക്ട് ജീവനക്കാർ, സി. ഐ .എസ്. എഫ് ഉദ്യോഗസ്ഥർ , ആശ്രിതർ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ഫാക്ട് ചെസ് ടൂർണമെന്റ് ടെക്നിക്കൽ ഡയറക്ടർ എ. എസ് കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എഫ് .എസ്. എ ചെയർമാനും ചീഫ് ജനറൽ മാനേജരുമായ എ. ആർ മോഹൻകുമാർ അദ്ധ്യക്ഷതവഹിച്ചു.
44 മത്സരാർത്ഥികൾ പങ്കെടുത്ത ടൂർണമെന്റ് ചെസ്സ് അസോസിയേഷൻ അംഗീകൃത ആർബിറ്റർ പി.എസ് അമീർ (ഫിഡെ ആർബിറ്റർ) നിയന്ത്രിച്ചു. സൗരവ് എം .എസ്, ആദിത്യ ശക്തിമണി, നൗഫൽ കെ. എൻ , സി .കെ സന്തോഷ് എന്നിവർ യഥാക്രമം 1,2,3,4 സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാന വിതരണം നിയുക്ത ടെക്നിക്കൽ ഡയറക്ടറും ചീഫ് ജനറൽ മാനേജരുമായ കെ. ജയചന്ദ്രൻ നിർവഹിച്ചു. ദിലീപ്.ആർ, ഇന്ദുലേഖ.കെ എന്നിവർ പ്രസംഗിച്ചു.