card
പ്രധാനമന്ത്രിക്ക് അയയ്ക്കുന്ന ആശംസ കാർഡുകളുടെ ഉദ്ഘാടനം പത്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: പ്രധാനമന്ത്രി ശ്രീ നരേന്ദമോദിയുടെ ജന്മദിനത്തിൽ ബി.ജെ.പി എറണാകുളം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ജന്മദിനാശംസ കാർഡുകൾ അയച്ചു. മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജാ എസ്. മേനോൻ ആദ്യ ആശംസ കാർഡ് പോസ്റ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. പി.എസ്. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖല സെക്രട്ടറി കെ.എസ്. രാജേഷ്, സംസ്ഥാന കൗൺസിൽ അീഗം കെ.എസ്. സരേഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ. രാജേഷ്, ജില്ലാ കമ്മിറ്റിയംഗം പുതുക്കലവട്ടം ബാലചന്ദ്രൻ, പി.എ. ബാബു തുടങ്ങിയവർ സംസാരി​ച്ചു.