
വൈപ്പിൻ: ആരോഗ്യക്ഷേമത്തിൽ സംസ്ഥാനം നൽകുന്ന മുൻഗണയുടെ ചുവടുപിടിച്ച് വൈപ്പിനിലും വലിയ പുരോഗതി കൈവരിക്കാനായെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. വൈപ്പിൻ ബ്ലോക്ക് ആരോഗ്യ മേള എടവനക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ഡി. പി. എം. ഡോ. സജിത്ത് ജോൺ , ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എം. ബി. ഷൈനി, കെ. ജി. ഡോണോ, എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, ബ്ലോക്ക് അംഗം പി. എൻ. തങ്കരാജ്, ബിസിനി പ്രദീഷ്‌കുമാർ, ബി.ഡി.ഒ. ശ്രീദേവി നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി പവലിയൻ ഉദ്ഘാടനം ചെയ്തു.
വിവിധ വകുപ്പുകളുടെ ബോധവത്ക്കരണ പവലിയനുകൾ, സെമിനാറുകൾ, കലാപരിപാടികൾ എന്നിവ ആരോഗ്യ മേളയുടെ ഭാഗമായി നടന്നു. സെമിനാറുകളിൽ കുസാറ്റ് സ്‌കൂൾ ഓഫ് മറൈൻ സയൻസ് ഡയറക്ടർ ഡോ. എ. എ. മുഹമ്മദ് ഹാത്ത, ഗിരിധർ ഐ ഇൻസ്റ്റിറ്റിയൂട്ട് ഗ്രിഫ് കൗൺസിലർ റിയാസുദ്ദീൻ എന്നിവർ വിഷയാവതരണം നടത്തി.