കാലടി: കാഞ്ഞൂർ സഹകരണ ബാങ്കും രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസും സംയുക്തമായി "കൂടെ " കൗൺസലിംഗ് പദ്ധതിക്ക് കാഞ്ഞൂരിൽ തുടക്കമിട്ടു. സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസലിംഗ് ക്ലാസുകൾ കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ,കാഞ്ഞൂർ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ, അകവൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ചു. രാജഗിരി കോളേജിലെ സോഷ്യൽ വർക്കർ മേധാവി ഡോ.ഫാദർ എം. കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. അസി.വികാരി ഫാദർ അമൽ, ടി. ദിനേശ്, ഡോ.എസ്.രാജീവ്, ഫാദർ ജോജി ജോൺ, അബ്ഷാന ജമാൽ, സുകന്യ ജോഷി, ആന്റണി ജിനോയ്, ശ്യാം പ്രകാശ്, ബാങ്ക് പ്രസിഡന്റ് എം.ബി.ശശിധരൻ, സെക്രട്ടറി ഇൻചാർജ് പി.വി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു.