പറവൂർ: രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ തകർത്തെറിയുന്ന കേന്ദ്ര ഭരണത്തിൽ കീഴിൽ സ്ത്രീകൾ അരക്ഷിതാവസ്ഥ നേരിടുകയാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി പറഞ്ഞു. പറവൂരിൽ അസോസിയേഷന്റെ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എം.എ. രശ്മി. അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പുഷ്പദാസ്, പി.എസ്. ഷൈല, റീന അജയകുമാർ, കെ.വി. ഷീല, അനിത തമ്പി, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു. വനിതാ റാലിയും നടന്നു.