വൈപ്പിൻ: യു.പിയിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിന്മാരെ ബലാത്സംഗം ചെയ്തുകൊന്ന ക്രൂരതയ്ക്കെതിരെ പട്ടികജാതി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ചെറായി, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം എന്നിവിടങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
ചെറായിയിൽ എൻ.എ.രാജു, ഇ.വി.ഗോപി, ടി.വി.അജയൻ, ടി. കെ.ദിനേശൻ എന്നിവർ നേതൃത്വം നൽകി. കുഴുപ്പിള്ളിയിൽ എൻ.ബി.പ്രദീപ്, കെ.വി.സിബി, നായരമ്പലത്ത് കെ.കെ. ബാബു, എം.ജോഷി, എൻ.വി.അനിൽ, എടവനക്കാട് എൻ.കെ. ചന്ദ്രൻ, വി.എൻ.ബാബു എന്നിവരും നേതൃത്വം നൽകി.