മട്ടാഞ്ചേരി: 10 ഭാഷകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകൾ നേർന്ന് കൊണ്ടുള്ള കാർഡുകൾ അയച്ചു. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലത്തിന്റെ അഭിമുഖ്യത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഘുറാം ജെ. പൈ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത്, സംസ്ഥാന കൗൺസിൽ അംഗം എസ്. ആർ. ബിജു, ജനറൽ സെക്രട്ടറിമാരായ ശിവകുമാർ കമ്മത്ത് , നിവിൻ ഹ്യൂബെർട്ട് തുടങ്ങിയവർ സംസാരിച്ചു.