
കളമശേരി : രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ ഫാ.ഫ്രാൻസിസ് സാലസ് മെമ്മോറിയൽ ബാസ്കറ്റ്ബാൾ കലാമത്സരങ്ങൾക്ക് തുടക്കമായി. ജോബി മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രവേശനകവാടത്തിൽ അതിഥികളെ സ്വീകരിക്കാനായി പലവർണ്ണങ്ങളിൽ അണിഞ്ഞ് കുട്ടികൾ അണിനിരന്നു. രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.മാർട്ടിൻ മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ജെയിംസ് ഏറണാട്ട് , എൽ.പി ഹെഡ്മിസ്ട്രസ് മറിയാമ്മ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
സമാപന ചടങ്ങിൽ റവ. ഫാ. ജോയ് കിളിക്കുന്നേൽ (ഡയറക്ടർ അഡ്മിനിസ്ട്രേഷൻ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സംവിധായകനായ വിനയൻ മുഖ്യാതിഥിയായിരുന്നു. അജി മാത്യു,റോജോ ബേബി(റോസാ പ്രതിനിധി) , രാജഗിരി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ , വൈസ് പ്രിൻസിപ്പൽ ഫാ.ജെയിംസ് ഏറണാട്ട് , എൽ.പി. ഹെഡ്മിസ്ട്രസ് മറിയാമ്മ കുര്യൻ തുടങ്ങിയവ ർ പങ്കെടുത്തു.