kanam

കൊച്ചി: ഗവർണർ മഹാരാജാവല്ല, കേന്ദ്രത്തിന്റെ ഏജന്റാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടന നൽകുന്ന അധികാരങ്ങൾ ഗവർണർക്കുണ്ട്. അതിനപ്പുറം ഉണ്ടെന്ന് ഭാവിക്കുന്നത് ശരിയല്ല. സർക്കാരിന്റെ അധിപനല്ല ഗവർണറെന്നും കാനം പറഞ്ഞു. ഗവർണർ സി.ബി.ഐയുടെ ചുമതല ഏറ്റെടുക്കേണ്ടതില്ല.

ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാരും മുഖ്യമന്ത്രിയും പരമാവധി ശ്രമിച്ചു. അത് ദൗർബല്യമായി കാണേണ്ട. ഗവർണർ പദവി വേണ്ടെന്നത് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ പൊതുനിലപാടാണെന്നും കാനം വ്യക്തമാക്കി.