പറവൂർ: കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ തിരുനാളിനോടനുബന്ധിച്ച് ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 85-ാമത് ഗോതുരുത്ത് വള്ളംകളി ഇന്ന് നടക്കും. എ. ഗ്രേഡ്, ബി. ഗ്രേഡ് വിഭാഗങ്ങളിലായി പതിനാറ് ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കും. രാവിലെ പതിനൊന്നിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. മൂത്തകുന്നം എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് പതാക ഉയർത്തും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ തുഴ കൈമാറും. ഹോളിക്രോസ് പള്ളി വികാരി ഫാ. ഷിജു കല്ലറയ്ക്കൽ ട്രാക്ക് ആശീർവദിക്കും. വള്ളംകളിയുടെ സ്പോൺസറായ ആലുവ മാഷർ 04 ജോബ് കൺസൽട്ടന്റ് മാനേജിങ് ഡയറക്ടർ മാർട്ടിൻ ഡാനിയേൽ ഫ്ലാഗ് ഓഫ് ചെയ്യും. ജേതാക്കൾക്കു മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി സമ്മാനം നൽകും