പള്ളുരുത്തി: ശ്രീധർമ്മ പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ സമാധിദിനാചരണം നടത്തും. 21 ന് രാവിലെ ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ പ്രത്യേക പൂജയും ഗുരു മണ്ഡപത്തിൽ സമൂഹപ്രാർത്ഥനയും ബിബിൻ മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കരണവും നടക്കും. തുടർന്ന് സമൂഹസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ എ.കെ.സന്തോഷ്, സി.ജി.പ്രതാപൻ, കെ.ആർ.വിദ്യാനാഥ് എന്നിവർ അറിയിച്ചു.