
കുറുപ്പംപടി: കുറുപ്പംപടി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും കുടുംബ സംഗമവും നടന്നു. ജില്ലാ നേതാക്കളെയും സംഘടനയിൽ 40 വർഷം പൂർത്തിയാക്കിയ അംഗങ്ങളെയും ആദരിച്ചു. ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബേബി കളിയായത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ,
ട്രഷറർ സി.എസ്.അജ്മൽ, എം.കെ.രാധാകൃഷ്ണൻ, എം.എൻ.രമണൻ, സാജു മാത്യു, ഡി.രാജീവ്, കെ.പി.വർഗീസ്, കെ.ഡി.ജോൺസൺ, സജി പടയാട്ടിൽ, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.