
മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ( കെ.എസ്.എൽ.യു) മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലൈബ്രേറിയന്മാരുടെ സാംസ്കാരിക സംഗമവും ഓണാഘോഷവും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ബിനി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ രക്ഷാധികാരി പി.ഒ.ജയൻ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എൽ.യു ചരിത്രവീഥിയിലൂടെ എന്ന വിഷയത്തെ കുറിച്ച് യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ആർ.രഘു പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ.വിജയൻ ഓണസന്ദേശം നൽകി. യൂണിയൻ ജില്ലാ പ്രസിഡന്റ് അമ്മിണി രാജു, എസ്.ആർ.സീത ദേവി, തോമസ് ജോൺ, റെജി ജോസഫ്, ടി.എ.ജയ്സൺ എന്നിവർ സംസാരിച്ചു. തുടർന്ന് ലൈബ്രേറിയൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.