womens-legue-football

ലോർഡ്സ് 34-1ന് കടത്തനാട് രാജായെ കീഴടക്കി

കൊച്ചി: കേരള വനിതാ ലീഗിൽ 34 ഗോളുകളോടെ മിന്നും വിജയവുമായി ലോർഡ്സ് എഫ്.എ. ഇന്നലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കടത്തനാട് രാജാ എഫ്.എയ്‌ക്കെതിരെയാണ് ലോർഡ്‌സ് 34 ഗോളുകളടിച്ചത്.

ഒരുഗോൾ മാത്രമാണ് കടത്തനാടിന് തിരിച്ചടിക്കാനായത്. 15തവണ കടത്തനാടിന്റെ വലകുലുക്കിയ ലോർഡ്‌സിന്റെ കെ. ഇന്ദുമതിയാണ് കളിയിലെ താരം. ഈ സീസണിൽ ഇതാദ്യമായാണ് ഒരു ടീം ഇത്രയധികം ഗോളുകൾ അടിച്ചു കൂട്ടുന്നത്. ആദ്യ പകുതിയിൽ 16ഉം രണ്ടാം പകുതിയിൽ 18ഉം ഗോളുകളാണ് ലോർഡ്‌സ് അടിച്ചത്.

ജയത്തോടെ ലോർഡ്സ് ലീഗ് ടേബിളിൽ 16 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. കേരള ബ്ലാസ്റ്റേഴ്സിനും 16 പോയിന്റുണ്ട്. എന്നാൽ ഗോൾ വത്യാസത്തിൽ ലോർഡ്‌സാണ് മുന്നിൽ. ലോർഡ്‌സിന് 85ഉം ബ്ലാസ്‌റ്റേഴ്‌സിന് 68ഉം ഗോളുകളാണ് ഉള്ളത്.

ലീഗിൽ ഇന്ന്

രണ്ട് മത്സരങ്ങളാണ് ലീഗിൽ ഇന്നുള്ളത്. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ബാസ്‌കോ എഫ്.സി എന്നിവർ തമ്മിലും കോഴിക്കോട്ട് ഗോകുലം കേരളയും എസ്.ബി.എഫ്.എ പൂവാറും തമ്മിലുമാണ് പോരാട്ടം.