പൂണിത്തുറ: പൂണിത്തുറയിൽ വച്ച് നടക്കുന്ന സി.ഐ.ടി.യു തൃക്കാക്കര ഏരിയാ സമ്മേളനത്തിനായി രൂപികരിച്ച സംഘാടക സമിതി ഓഫീസ് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ.ബി. സാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.പി. ചന്ദ്രൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.ടി. എൽദൊ, സി.പി.എം പൂണിത്തുറ ലോക്കൽ സെക്രട്ടറി പി. ദിനേശ്, സംഘാടക സമിതി സെക്രട്ടറി കെ.എസ്. സനീഷ്, ട്രഷറർ സൂരേഷ് സുന്ദരം, സി.കെ. രാജു തുടങ്ങിയവർ സംസാരിച്ചു. 25, 26 തീയതികളിലാണ് സമ്മേളനം നടക്കുന്നത്.