environment

കൊച്ചി: ഫിക്കിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ വ്യാവസായിക ശില്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്‌മെന്റ്, ഗവ. ഒഫ് ഇന്ത്യ ജർമൻ ഇന്റർനാഷണൽ കോപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം സെക്രട്ടറി ഡോ.എ.എം. ഷീല ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ ഡയറക്ടർ ജി. ജ്യോതിഷ് ചന്ദ്രൻ, ഡോ. രചന അറോറ, സുനിൽ പമിദി, ദീപക് അസ്വാനി, സാവിയോ മാത്യു എന്നിവർ സംസാരിച്ചു.