kochu

കൊച്ചി: രാഷ്ട്രീയത്തിനതീതമായി സമൂഹ നന്മക്കായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു എ.എ. കൊച്ചുണ്ണി മാസ്റ്ററെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൊച്ചിയുടെ പ്രഥമ മേയറും കെ.പി.സി.സി ട്രഷററും തുറമുഖ തൊഴിലാളി യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറിയുുമായിരുന്ന കൊച്ചുണ്ണി മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ സമാപനം ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കൊച്ചുണ്ണി മാസ്റ്റർ സ്മാരക സമിതി ചെയർമാൻ എം.ആർ. തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.