
ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരകതലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം740 ശാഖയിലെ കുമാരനാശാൻ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഓണം, ഗുരുജയന്തി ആഘോഷങ്ങളും മുതിർന്നദമ്പതികളെ ആദരിക്കലും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. ഗോപി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി കെ.പി. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം പ്രസിഡന്റ് മുതിർന്ന ദമ്പതികളെ ആദരിച്ചു. സെക്രട്ടറി ശ്രീജ രാജീവ് മാതൃവന്ദനം നടത്തി. വൈസ് പ്രസിഡന്റ് വിജയൻ കാലായിൽ, അംഗം രമണി മോഹൻദാസ്, ശാന്തകുമാർ, വനിതാ സംഘം പ്രസിഡന്റ് ബീന മോഹനൻ, സെക്രട്ടറി സുനിത അജിത്, ശ്രീജ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.