മരട്: എറണാകുളം ജില്ലാ ഓട്ടോറിക്ഷാ തൊഴിലാളി സംഘം (ബി.എം.എസ്) കുണ്ടന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുണ്ടന്നൂർ ജംഗ്ഷനിൽ വിശ്വകർമ്മജയന്തി ദിനത്തിൽ ദേശീയ തൊഴിലാളി ദിനാഘോഷവും അംഗത്വ വിതരണവും നടത്തി. ബി.എം.എസ് തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി കെ.ബി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.ആർ. ജയരാജ് അദ്ധ്യക്ഷനായി. മേഖലാ വൈസ് പ്രസിഡന്റ് പി.വി. ഷാജി, യൂണിറ്റ് സെക്രട്ടറി എം.ജി. രാജേഷ്, കെ.കെ. മേഘനാഥൻ, ബി.ബി. അജിത് കുമാർ, ജി.ടി. വിജയകുമാർ എന്നിവർ സംസാരിച്ചു.