കൊച്ചി: ജല അതോറിട്ടി മെയിന്റെനൻസ് കരാറുകാർ സംസ്ഥാനത്ത് നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി എറണാകുളം ചീഫ് എൻജിനിയർ ഓഫീസിന് മുമ്പിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ കരാറുകാർ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് എം.ആർ. സത്യൻ ഉദ്ഘാടനം ചെയ്തു. അറ്റകുറ്റപ്പണികളുടെ 15 മാസത്തെ കുടിശിക നൽകുക, സ്റ്റേറ്റ് പ്ലാൻ പ്രവൃത്തികളുടെ കുടിശിക പൂർണ്ണമായും നൽകുക, ജൽ ജീവൻ ജോലികൾ ചെറുകിട കരാറുകാർക്ക് കൂടി പങ്കെടുക്കുന്നതിന് വിഭജിക്കുക, ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജല അതോറിട്ടി എം.ഡി​ എസ്. വെങ്കടേശപതിയുമായി കരാറുകാർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.