
കാലടി: ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പും കർഷകത്തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു കാഞ്ഞൂർ വില്ലേജ് കമ്മിറ്റിയിൽ തെക്കുംഭാഗം വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ഐ.ശശി കർഷകത്തൊഴിലാളികളെ ആദരിച്ചു. ഐഷ ജമാൽ അദ്ധ്യക്ഷത വഹിച്ചു. ടി.വി.രമേഷ്, പി.ജി. അംബുജാക്ഷൻ, കെ.പി.ബിനോയ് , പി.അശോകൻ, എ.എ.സന്തോഷ്, ചന്ദ്രവതി രാജൻ, എം.കെ.ലെനിൻ, പി.തമ്പാൻ, കെ.യു.അലിയാർ, ടി. ഐ.രാജൻ, പി.എ.അംബുജാക്ഷൻ, ജെമിനി ഗണേശൻ എന്നിവർ സംബന്ധിച്ചു.