പള്ളുരുത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് ആശംസാ കാർഡുകൾ അയച്ച് ബി. ജെ. പി പ്രവർത്തകർ. പള്ളുരുത്തി മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. പള്ളുരുത്തി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറിയും നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ അഡ്വ. പ്രിയ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.വി.മനോജ് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.എൻ.ഷാജി, ഉദയകുമാർ , മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.റോഷൻ കുമാർ, മണ്ഡലം സെക്രട്ടറിമാരായ എം.ആർ.ദിലീഷ് കുമാർ, ബിന്ദു പുണ്ഡരീയാക്ഷൻ, മഹിളാ മോർച്ച ജനറൽ സെക്രട്ടറി ഓമന ജയിൻ, സലിലാ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ നൽകി നൂറുകണക്കിന് ആശംസ കാർഡുകൾ പോസ്റ്റു ചെയ്തു. പള്ളുരുത്തിയിൽ മധുര പലഹാര വിതരണം ചെയ്തു