nirmala

മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ കായികദിനം ആചരിച്ചു. നിർമ്മല കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടി ഒളിമ്പ്യൻ സിനി ജോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം സ്വാഗതം പറഞ്ഞു. നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ്, നിർമ്മല കോളേജ് ബർസാർ ഡോ. ജസ്റ്റിൻ കണ്ണാടൻ, കോച്ച് ജോർജ് ജോസഫ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ.ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ, പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിർമ്മല സ്കൂൾ കായികാദ്ധ്യപകൻ ജയ്സൺ ജോസഫിനെ ഒളിമ്പ്യൻ സിനി ജോസും, കായികാദ്ധ്യാപകൻ ജോർജ് ജോസിനെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് എൽദോസ് പോളും ആദരിച്ചു.