ആലുവ: ലഹരിക്കും മയക്കുമരുന്നിനുമെതിരെ പൊലീസിനൊപ്പം കൈകോർത്ത് ആലുവ തൃക്കുന്നത്ത് റെസിഡന്റ്‌സ് അസോസിയേഷൻ. നഗരത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചുള്ള ആദ്യ ബോധവത്കരണ പരിപാടി ജനമൈത്രി പൊലീസ് നടത്തി. വീടുകളിൽ ജാഗ്രത പുലർത്താനും വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനും തൃക്കുന്നത്ത് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം തീരുമാനിച്ചു.

ആലുവ നഗരസഭാ ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ സർക്കിൾ ഇൻസ്‌പെക്ടർ എൽ.അനിൽകുമാർ മുഖ്യാതിഥിയായി. നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.പി.സൈമൺ, സെക്രട്ടറി ജോബി വർഗീസ്, ജിഷ സക്കറിയ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.ഡി.രാജൻ (പ്രസിഡന്റ്), ഏലിയാസ് (സെക്രട്ടറി), ജോബി വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.