t

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന കളിമൺ ശില്പശാല സംഘടിപ്പിച്ചു. ശില്പി എടയ്ക്കാട്ടുവയൽ ശിവദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തി.

ചിത്രകാരി ലളിതയുടെ സാന്നിദ്ധ്യവും ശില്പശാലയിൽ ഉണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജിംജു പത്രോസ്, ആർട്സ് ക്ലബ് കൺവീനർ ബിന്ദു എ.എസ്, ചിത്രരചന അദ്ധ്യാപകൻ കെ.എൻ. മോഹനൻ എന്നിവർ ശില്പശാലയിൽ പങ്കാളികളായി.