കുറുപ്പംപടി: ഹോസ്‌പിറ്റാലിറ്റി-​ ടൂറിസം വ്യവസായത്തെയും മാനേജർമാരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഹോട്ടൽ മാനേജേഴ്സ് വെൽഫെയർ സൊസൈറ്റി ഒഫ് കേരളയുടെ ഉദ്ഘാടനവും സൊസൈറ്റിയുടെ മുഖമാസികയായ ഗസ്റ്റ്ലൈറ്റിന്റെ പ്രകാശനവും 21ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സി.എൻ.ജി ഹാളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. സൊസൈറ്റി പ്രസിഡന്റ് വി.വി. ആന്റണി അദ്ധ്യക്ഷത വഹിക്കും. വ്യാപാരി ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തും. രാജധാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. ബിജു രമേശ് മാഗസിൻ പ്രകാശനം ചെയ്യും. സൊസൈറ്റി അംഗത്വ വിതരണം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും കേരള ബാർ ഹോട്ടൽ ആൻഡ് റിസോർട്ട് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ കെ.കെ.അഷറഫ് നിർവഹിക്കും.