md

കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ സാക്ഷരതാ വാരാചരണം സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് എ.പോൾ, കെ.ജെ.മാത്യു, വൽസ വേലായുധൻ, ബിന്ദു ഉണ്ണി, സോമി ബിജു, അനാമിക ശിവൻ, ഡോളി ബാബു, രജിത ജയ്മോൻ, സെക്രട്ടറി സാവിത്രി കുട്ടി, അസി.സെക്രട്ടറി കെ.ആർ.സേതു, സാക്ഷരതാ പ്രേരക്മാരായ ബിന്ദു,​ രാധിക, ദീപ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.