അങ്കമാലി: സിറോ മലബാർ സഭയിലെ മേജർ ആർച്ച് ബിഷപ്പ് പുറപ്പെടുവിക്കുന്ന സർക്കുലറുകൾ എറണാകുളം -അങ്കമാലി അതിരൂപതയിൽ നിരന്തരം നിരസിക്കുകയും വായിക്കാൻ വിസമ്മതിക്കുകയും വിശ്വാസികൾക്ക് ലഭ്യമാക്കാതെയുമിരിക്കുന്ന വൈദികർക്കെതിരെ നടപടിയെടുക്കാൻ അതിരൂപതാ അഡ്മിനിസ്ട്രേറ്റർ തയ്യാറാകണമെന്ന് അല്മായശബ്ദം അതിരൂപതാ വക്താവ് ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.

ഈ പ്രവണത സഭാ വിശ്വാസികളുടെ അവകാശങ്ങളെ നിഷേധിക്കുന്നതും വിശ്വാസ വളർച്ചയെ ബാധിക്കുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകീകൃത കുർബാന അർപ്പിക്കുവാനുള്ള മാർപാപ്പയുടെ കൽപ്പന ഇതുവരെ എറണാകുളം- അങ്കമാലി അതിരൂപതയിൽ നടപ്പാക്കിയിട്ടില്ലെന്നത് ഏറെ ഖേദകരവും വിശ്വാസികളുടെ ഹൃദയങ്ങളിൽ വലിയ മുറിവുണ്ടാക്കുന്നതുമാണെന്ന് ഹൈബി പാപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു.