
മൂവാറ്റുപുഴ: മദ്ധ്യകേരളത്തിലെ നിരവധി ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ച് പേഴയ്ക്കാപ്പിള്ളിയിൽ ഓണാഘോഷം നടത്തി. പാരാപ്ലീജിയ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശികൾ സിനിമയിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ തണലോണം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കേരള ചലച്ചിത്ര അക്കാഡമി അംഗവും സംവിധായകനുമായ എൻ.അരുൺ ഉദ്ഘാടനം ചെയ്തു. പാരാപ്ലീജിക് അസോസിയേഷൻ സംസ്ഥാന കോ ഓർഡിനേറ്റർ ശരത് പടിപ്പുര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഉണ്ണി മാക്സ്, മനോജ് ജോസ്, രാജീവ് ചെങ്ങന്നൂർ, ഉണ്ണി കണ്ണൂർ, ചലച്ചിത്ര താരം ഇർഷാദ്, ബേസിൽ പാമ, സംവിധായകൻ എ.ആർ.ബിനുരാജ്, ഗ്രാമപഞ്ചായത്ത് അംഗം യു. എ.നാസർ, ബാവഹാജി തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര താരങ്ങളായ ജോയ് വാൽക്കണ്ണാടി, കലാഭവൻ സജീവ് എന്നിവരുടെ നേതൃത്വത്തിൽ ഭിന്നശേഷി കലാകാരൻമാരുടെ മെഗാഷോയും അരങ്ങേറി.