cycle-race

പള്ളുരുത്തി: നൂറിലധികം വനിത സൈക്കിൾ സവാരിക്കാർ പങ്കെടുക്കുന്ന 'ഫാൻസി വിമൺ ബൈക്ക് റൈഡ് കെ. ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു . രണ്ടു മണിക്കൂർ നീളുന്ന ഹെരിറ്റേജ് ടൂറാണിത്. കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി (സി.എച്ച്.ഇസഡ്.സി.എസ്) മുൻകൈയെടുത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വനിതകൾ സൈക്കിളുകളിൽ ഫോർട്ടുകൊച്ചിയിലെ വിവിധ ചരിത്രപ്രധാന സ്ഥലങ്ങളിലെത്തി കൊച്ചിയുടെ പൈതൃക കഥകൾ പറയുന്ന കേൾക്കുന്ന 'കൊളോണിയൽ കൊച്ചി' ഹെരിറ്റേജ് യാത്രയാണിത്. തേവര എസ്.എച്ച് കോളജ്, മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയ, കൊച്ചിയിലെ വനിത സൈക്കിൾ സവാരിക്കാരുടെ സംഘടനയായ ഐസ് ഷിറോസ് എന്നിവയിലെ വനിതകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

2013ൽ ടർക്കിയിൽ ആരംഭിച്ചതും ഇന്ന് ലോകത്ത് 25 രാജ്യങ്ങളിലെ 150 നഗരങ്ങളിൽ വ്യാപിച്ചതുമായ ഫാൻസി വിമൺ ബൈക്ക് റൈഡ് ആദ്യമായി കൊച്ചിയിൽ കൊണ്ടുവന്നിരിക്കുന്നത് 'ബൈസിക്കിൾ മേയർ' എന്ന സംഘടനയാണ്.