
തൃക്കാക്കര: അക്ഷയ സംരംഭകരുടെ സംഘടനയായ അക്ഷയ വെൽഫയർ അസോസിയേഷന്റെ ഓണാഘോഷവും സാമ്പത്തിക സാക്ഷരതാ ക്ലാസും സംഘടിപ്പിച്ചു. മിനിസ്ട്രി ഒഫ് അഗ്രിക്കൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫയർ ഡയറക്ടർ പ്രശാന്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് സാജു കെ.എൻ. അദ്ധ്യക്ഷത വഹിച്ചു. മികച്ച താലൂക്ക് സപ്ലൈ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പറവൂർ താലൂക്ക് സപ്ലൈ ഓഫീസർ സഹീർ ടി.യ്ക്ക് പുരസ്കാരം നൽകി. തിരുവോണദിനത്തിൽ അന്തരിച്ച അക്ഷയ സംരംഭകൻ ഷിംനാസിന് അനുസ്മരണവും ഫണ്ട് ശേഖരണവും നടത്തി. സെക്രട്ടറി സൽജിത്ത് പട്ടത്താനം, ട്രഷറർ വിജു സണ്ണി, വിനോദ് കൊപ്പറമ്പിൽ, താജുദ്ദീൻ, ഡെന്നീസ് എന്നിവർ പ്രസംഗിച്ചു