
മൂവാറ്റുപുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മൂവാറ്റുപുഴ ഏരിയാ സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ഷാലി ജെയിൻ, നിസ അഷറഫ്, ഷീല മത്തായി എന്നിവരുൾപ്പെട്ട പ്രസീഡിയം യോഗം നിയന്ത്രിച്ചു. മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി പി.പി.നിഷ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് ടി.വി.അനിത സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബീന ബാബുരാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജുബൈരിയ ഐസക്ക്, ജില്ലാ കമ്മിറ്റി അംഗം ഭവാനി ഉത്തരൻ, ഏരിയാ പ്രസിഡന്റ് ഷാലി ജെയിൻ, ഷെജീന ഇബ്രാഹിം, ഉഷ ശശിധരൻ, സുജാത സതീശൻ എന്നിവർ സംസാരിച്ചു. 27 അംഗ ഏരിയാ കമ്മിറ്റിയേയും ഒമ്പത് അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി.പി.നിഷ (പ്രസിഡന്റ്) സെലിൻ ജോർജ്, സുജാത സതീശൻ (വൈസ് പ്രസിഡന്റുമാർ) ഷാലി ജെയിൻ (സെക്രട്ടറി) സ്മിത ദിലീപ്, ഉഷ ശശിധരൻ (ജോയിന്റ് സെക്രട്ടറിമാർ) സീനത്ത് മീരാൻ (ട്രഷറർ).