വൈപ്പിൻ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി വിളംബര ടു വീലർ റാലി നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.ടിറ്റോ ആന്റണി ജാഥ ക്യാപ്ടൻ അഡ്വ.വിവേക് ഹരിദാസിന് പതാക കൈമാറി ഫ്‌ളഗ് ഓഫ് ചെയ്തു. എ.ജി. സഹദേവൻ, എയ്ൻസ്റ്റീൻ, കെ.എച്ച്.ഹരീഷ്, ജെൻസൺ എന്നിവർ സംബന്ധിച്ചു.
മുനമ്പം ബസ് സ്റ്റോപ്പിൽ നിന്നാരംഭിച്ച റാലി പിഴല പാലത്തിൽ അവസാനിച്ചു. സമാപന സമ്മേളനം സംസ്ഥാന നിർവാഹക സമിതി അംഗം പ്രസൂൺ മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ ജാസ്‌മോൻ മരിയാലയം, മനു ഹെന്റി, ലിയോ കുഞ്ഞച്ചൻ, നിധിൻ ബാബു, വിശാഖ് അശ്വിൻ, റിന്റോ കെ.ജോയ്, അഗസ്റ്റിൻ ജോസഫ്, അഡ്വ. ആന്റണി ഔഷൻ ഹിജു, അരുൺകുമാർ, ജില്ലാ സെക്രട്ടറിമാരായ ശരത് ഡിക്‌സൺ, സ്വാതിഷ് സത്യൻ എന്നിവർ നേതൃത്വം നൽകി.