
കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ ഓണാഘോഷം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കൗൺസിലർ സി.ഡി. വത്സലകുമാരി, സെക്രട്ടറി പി.എസ്. ശിവരാമകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് ഇന്ദിര വിജയൻ, പി.സി. രാജീവൻ എന്നിവർ സംസാരിച്ചു. വനിതാവേദിയുടെ നേതൃത്വത്തിൽ കസേരകളി, ഓണപ്പാട്ട്, തിരുവാതിര കളി എന്നിവയും നടന്നു.