
വൈപ്പിൻ: ദേവസ്വം ബോർഡുകളിൽ വിശ്വകർമ്മജർക്ക് സംവരണം വർദ്ധിപ്പിക്കണമെന്നും വിശ്വകർമ്മദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നും വിശ്വകർമ്മദിന സമ്മേളനം ആവശ്യപ്പെട്ടു. വിശ്വകർമ്മ സർവീസ് സൊസൈറ്റി കൊച്ചി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിലർ എം.എൻ.സുനിൽകുമാർ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.നിബിൻ, പി.കെ.രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്.സോളിരാജ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം ഇ.സി.ശിവദാസ്, ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, വനജ സജീവ്, ദിവ്യ സുധീർ, പി.എം.പത്മനാഭൻ, എം.എസ്.നാരായണൻ, വി.എസ്.അശോകൻ, എം.എൻ.രവീന്ദ്രൻ, എ.ആർ.രാജേന്ദ്രൻ, എം.സി.പ്രമോദ്, എം.പി. ഗോകുൽദാസ് എന്നിവർ സംസാരിച്ചു.