വൈപ്പിൻ: പളളിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിൽ വളർത്തുന്ന നായ്ക്കൾക്ക് ഒക്‌ടോബർ 10നകം ലൈസൻസ് എടുക്കേണ്ടതാണ്. ലൈസൻസിനുവേണ്ടി നായയ്ക്ക് വാക്‌സിനേഷൻ എടുത്ത സർട്ടിഫിക്കറ്റ് സഹിതം പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.