kothamangalam

കോതമംഗലം: എസ്.എൻ.ഡി.പി യോഗം പിണ്ടിമന ശാഖയുടെ കീഴിലെ ഗുരുദീപം കുടുംബ യൂണിറ്റിന്റെ 78-ാം യോഗം കുഞ്ഞപ്പൻ മാലിയുടെ ഭവനത്തിൽ നടന്നു. കുടുംബ യൂണിറ്റ് കൺവീനർ അരുൺ പുഷ്പാംഗദന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ശാഖാ സെക്രട്ടറി എം.കെ.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. എം.കെ.മോഹനൻ, രമ്യ സജി, ഉഷ ശിവൻ തുടങ്ങിയവർ സംസാരിച്ചു.